Football

ചാംപ്യന്‍സ് ലീഗ്; ലെവന്‍ഡോസ്‌കിക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് ജയം; ഇന്ററിന് തോല്‍വി

സാനെ(25)യാണ് ബയേണിന്റെ ഏക ഗോള്‍ നേടിയത്.

ചാംപ്യന്‍സ് ലീഗ്; ലെവന്‍ഡോസ്‌കിക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് ജയം; ഇന്ററിന് തോല്‍വി
X


ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗിലെ ബാഴ്‌സയ്ക്കായുള്ള അരങ്ങേറ്റ മല്‍സരം ഹാട്രിക്കോടെ പൂര്‍ത്തിയാക്കി പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ചെക്ക് ക്ലബ്ബ് വിക്ടോറിയാ പ്ലെസനെതിരേയാണ് താരത്തിന്റെ ഹാട്രിക്ക്. മല്‍സരത്തില്‍ ബാഴ്‌സ 5-1ന് വിക്ടോറിയയെ പരാജയപ്പെടുത്തി. കെസി, ടോറസ് എന്നിവരാണ് ബാഴ്‌സയുടെ മറ്റ് സ്‌കോറര്‍മാര്‍. ഉസ്മാനെ ഡെംബലെ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.


ഗ്രൂപ്പ് സിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്ക് ഇന്റര്‍മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. സാനെ(25)യാണ് ബയേണിന്റെ ഏക ഗോള്‍ നേടിയത്. ആംബ്രോസിയോയുടെ സെല്‍ഫ് ഗോളാണ് ബയേണിന്റെ രണ്ടാം ഗോള്‍.




Next Story

RELATED STORIES

Share it