Football

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്ക് എതിരാളി ബയേണ്‍ മ്യുണിക്ക്

എസി മിലാന്‍ നേരിടുക ടോട്ടന്‍ഹാമിനെയും. ക്ലബ്ബ് ബ്രൂഗ് ബെന്‍ഫിക്കയെയും അവസാന 16ല്‍ നേരിടും.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്ക് എതിരാളി ബയേണ്‍ മ്യുണിക്ക്
X


പാരിസ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോ പുറത്ത് വിട്ട് യുവേഫാ. നിലവിലെ ചാംപ്യന്‍മാരായ റയലിന്റെ എതിരാളികള്‍ റണ്ണേഴ്‌സ് അപ്പായ ലിവര്‍പൂളാണ്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണ പ്രീക്വാര്‍ട്ടറില്‍ നടക്കുക. കരുത്തരായ പിഎസ്ജിയ്ക്ക് ബയേണ്‍ മ്യുണിക്കാണ് എതിരാളി. ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടത്തിനായി പിഎസ്ജിക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളികളാണ്. മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ബി ലെപ്‌സിഗിനെ നേരിടും. ചെല്‍സി ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടും. ചെല്‍സിക്ക് എളുപ്പമാവുമ്പോള്‍ ഇന്റര്‍ മിലാന് പോര്‍ട്ടോയാണ് എതിര്‍ഭാഗത്ത് വരുന്നത്. നപ്പോളിയുടെ മല്‍സരം ഫ്രാങ്ക്ഫര്‍ട്ടിനെതിരേയാണ്. എസി മിലാന്‍ നേരിടുക ടോട്ടന്‍ഹാമിനെയും. ക്ലബ്ബ് ബ്രൂഗ് ബെന്‍ഫിക്കയെയും അവസാന 16ല്‍ നേരിടും.




Next Story

RELATED STORIES

Share it