Football

ചാംപ്യന്‍സ് ലീഗ്; സ്‌പോര്‍ട്ടിങിനോട് സമനില പിടിച്ചെങ്കിലും സിറ്റി ക്വാര്‍ട്ടറിലേക്ക്

ഹോം ഗ്രൗണ്ടില്‍ സിറ്റി നിരയ്ക്ക് മുന്നേറാന്‍ ആയില്ല.

ചാംപ്യന്‍സ് ലീഗ്; സ്‌പോര്‍ട്ടിങിനോട് സമനില പിടിച്ചെങ്കിലും സിറ്റി ക്വാര്‍ട്ടറിലേക്ക്
X


ഇത്തിഹാദ്; ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്ന് മാഞ്ചസ്റ്റര്‍ സിറ്റി. പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണെ ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി ക്വാര്‍ട്ടറില്‍ കടന്നത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സിറ്റി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇന്ന് നടന്ന രണ്ടാം പാദ മല്‍സരത്തില്‍ സിറ്റിയെ സ്‌പോര്‍ട്ടിങ് ഗോള്‍ രഹിത സമനിലയില്‍ പൂട്ടിയിരുന്നു. ആദ്യപാദത്തിലെ അഞ്ച് ഗോള്‍ മികവിലാണ് സിറ്റിയുടെ ജയം. ഹോം ഗ്രൗണ്ടില്‍ സിറ്റി നിരയ്ക്ക് മുന്നേറാന്‍ ആയില്ല.




Next Story

RELATED STORIES

Share it