Football

ബയേണോ മാഡ്രിഡോ; ചാംപ്യന്‍സ് ലീഗില്‍ തീപ്പാറും പോരാട്ടം

ബയേണോ ലെവര്‍കൂസനോ നോക്കൗട്ടിലേക്ക് കടക്കുകയെന്ന് ഇന്ന് രാത്രിയോടെ അറിയാം.

ബയേണോ മാഡ്രിഡോ; ചാംപ്യന്‍സ് ലീഗില്‍ തീപ്പാറും പോരാട്ടം
X

ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയില്‍ ഇന്ന് തീപ്പാറും പോരാട്ടം. ഗ്രൂപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും ബയേണിനുമാണ് ഇന്ന് നിര്‍ണ്ണായകം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നേരിടുന്നത് നാലാം സ്ഥാനക്കാരായ ലോക്കോമോറ്റീവ് മോസ്‌കോയെയാണ്. മോസ്‌കോയ്ക്ക് മൂന്ന് പോയിന്റും മാഡ്രിഡിന് ഏഴ് പോയിന്റുമായാണ്. നേരത്തെ നോക്കൗട്ടില്‍ കയറിയ യുവന്റസ് ബയേണ്‍ ലെവര്‍കൂസനുമായാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്. ഗ്രൂപ്പില്‍ ബയേണിന് ആറ് പോയിന്റാണുള്ളത്. ബയേണോ ലെവര്‍കൂസനോ നോക്കൗട്ടിലേക്ക് കടക്കുകയെന്ന് ഇന്ന് രാത്രിയോടെ അറിയാം.

മറ്റൊരു നിര്‍ണ്ണായക മല്‍സരത്തില്‍ ഷക്തര്‍ ഡൊണറ്റ്‌സക് ഗ്രൂപ്പ് സിയില്‍ അറ്റ്‌ലാന്റയെ നേരിടും. ഗ്രൂപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ള ശക്തറിന് ആറ് പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഡൈനാമോ സഗ്രിബിന് അഞ്ച് പോയിന്റുമാണുള്ളത്. ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ഡൈനാമോ സെഗ്രിബ് മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും.


Next Story

RELATED STORIES

Share it