Football

ആന്‍ഫീല്‍ഡില്‍ സാല്‍സ്ബര്‍ഗിനെതിരേ ലിവര്‍പൂളിന് മിന്നും ജയം

ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ആദ്യം മൂന്ന് ഗോളിന്റെ ലീഡെടുത്ത ലിവര്‍പൂള്‍ സാല്‍സ്ബര്‍ഗിനോട് സമനില വഴങ്ങുകയും പിന്നീട് ഒരു ഗോളിന്റെ ലീഡിന് ജയം കൈക്കലാക്കുകയുമായിരുന്നു.

ആന്‍ഫീല്‍ഡില്‍ സാല്‍സ്ബര്‍ഗിനെതിരേ ലിവര്‍പൂളിന് മിന്നും ജയം
X

ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ ഓസ്ട്രിയന്‍ ക്ലബ്ബിനോട് പൊരുതി ജയിച്ച് ലിവര്‍പൂള്‍. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ആദ്യം മൂന്ന് ഗോളിന്റെ ലീഡെടുത്ത ലിവര്‍പൂള്‍ സാല്‍സ്ബര്‍ഗിനോട് സമനില വഴങ്ങുകയും പിന്നീട് ഒരു ഗോളിന്റെ ലീഡിന് ജയം കൈക്കലാക്കുകയുമായിരുന്നു. മല്‍സരത്തിലെ മുഹമ്മദ് സലായുടെ അവസാന ഗോളാണ് ടീമിന് ജയമൊരുക്കിയത്. 4-3നാണ് ഇംഗ്ലിഷ് പടയുടെ ജയം. മല്‍സരത്തില്‍ ആധികാരികമായി മുന്നോട്ട് വന്ന ക്ലോപ്പിന്റെ കുട്ടികളെ സാല്‍സ്ബര്‍ഗ് അക്ഷരാത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.

മല്‍സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ സാദിയോ മാനെയാണ് ചെമ്പടയ്ക്ക് ലീഡ് നല്‍കിയത്. തുടര്‍ന്ന് 25ാം മിനിറ്റില്‍ റൊബര്‍ട്‌സണിലൂടെ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി. 36ാം മിനിറ്റിലാണ് സലായുടെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ 3-0ത്തിന് പിറകിലായിരുന്ന ഓസ്ട്രിയന്‍ ക്ലബ്ബ് 39ാം മിനിറ്റില്‍ ഹവാങ് ഹീ ചാനിലൂടെ ആദ്യ ഗോള്‍ നേടി. രണ്ടാമത്തെ ഗോള്‍ രണ്ടാം പകുതിയില്‍ 56ാം മിനിറ്റില്‍ മിനാമിനോയുടെ വക. പിന്നീട് ലിവര്‍പൂള്‍ സമ്മര്‍ദ്ധത്തിലാവുകയായിരുന്നു. 60ാം മിനിറ്റില്‍ ഹാലന്റിലൂടെ സാല്‍സ്ബര്‍ഗ് ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ചുകെട്ടി. എന്നാല്‍ ഏറെ വൈകും മുമ്പ് 69ാം മിനിറ്റില്‍ സലാ ലിവര്‍പൂളിന്റെ രക്ഷകനായി.തന്റെ രണ്ടാം ഗോളും നേടി സലാ ടീമിന് ജയമൊരുക്കി.


Next Story

RELATED STORIES

Share it