Football

ചാംപ്യന്‍സ് ലീഗ്; നാലടിച്ചിട്ടും സിറ്റി പുറത്ത്, എവേ ഗോളില്‍ ടോട്ടന്‍ഹാം

ആദ്യമായാണ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്. ഇത്തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിച്ച ടീമാണ് സിറ്റി.

ചാംപ്യന്‍സ് ലീഗ്; നാലടിച്ചിട്ടും സിറ്റി പുറത്ത്, എവേ ഗോളില്‍ ടോട്ടന്‍ഹാം
X

ഇത്തിഹാദ്: നാല് ഗോളടിച്ചിട്ടും മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി. മൂന്ന് ഗോള്‍ തിരിച്ചടിച്ച ടോട്ടന്‍ഹാം എവേ ഗോളിന്റെ പിന്‍ബലത്തില്‍ സെമിയില്‍ പ്രവേശിച്ചു. വാറും സിറ്റിക്ക് വിനയായി. ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ 1-0ത്തിന് ടോട്ടന്‍ഹാം ജയിച്ചിരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ സിറ്റി സൂപ്പര്‍ താരങ്ങളായ സ്‌റ്റെര്‍ലിങ്, സില്‍വസ അഗ്വേറ എന്നിവര്‍ ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും രണ്ടടിച്ച ടോട്ടന്‍ഹാം ആദ്യ മല്‍സരത്തിലെ ഗോളിന്റെ പിന്‍ബലത്തില്‍ സെമി ടിക്കറ്റെടുത്തു. സ്‌റ്റെര്‍ലിങ് ഇരട്ട ഗോളുകള്‍ നേടി.(4, 21).സിറ്റിക്കായി റഹീം സ്‌റ്റെര്‍ലിങ് നാലാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ടോട്ടന്‍ഹാമിനായി സണ്‍ഹ്യൂങ് മിന്‍ ഏഴാം മിനിറ്റില്‍ ഗോള്‍ നേടി. ഇതോടെ ടോട്ടന്‍ഹാമിന് ലീഡ്. ഹ്യൂങ് വീണ്ടും 10ാം മിനിറ്റില്‍ ഗോള്‍ നേടി ലീഡ് രണ്ടാക്കി. എന്നാല്‍ സില്‍വ 11ാം മിനിറ്റില്‍ ഗോളടിച്ച് ഒപ്പത്തിനൊപ്പമെത്തി.

പിന്നീട് 21ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങിന്റെ രണ്ടാം ഗോള്‍. പിന്നീട് 59 മിനിറ്റില്‍ സെര്‍ജിയോ അഗ്വേറ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 73ാം മിനിറ്റില്‍ ലോറന്റേ ടോട്ടന്‍ഹാമിന്റെ മൂന്നാം ഗോള്‍ നേടി. സ്‌കോര്‍ 4-3. എവേ ഗോളിന്റെ ആനുകൂല്യം ടോട്ടന്‍ ഹാമിന് ലഭിക്കുമെന്ന് ഉറപ്പ്. സിറ്റിക്ക് വേണ്ടത് ഒരു ഗോള്‍. ഈ സമയത്ത് ഇഞ്ചുറി ടൈമില്‍ സ്‌റ്റെര്‍ലിങിന്റെ വക ഒരു ഗോള്‍. സിറ്റി സെമിയിലെന്ന് പ്രതീക്ഷിച്ച നിമിഷം എന്നാല്‍ ടോട്ടന്‍ഹാമിന്റെ ആവശ്യപ്രകാരം റഫറി വാര്‍ വിളിച്ചു. വാറിന്റെ വിധി ആ ഗോള്‍ ഓഫ്‌സൈഡ് എന്നായിരുന്നു. ഇതോടെ എവേ ഗോളിന്റെ പിന്‍ ബലത്തില്‍ ടോട്ടന്‍ഹാമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യമായാണ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്. ഇത്തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിച്ച ടീമാണ് സിറ്റി.




Next Story

RELATED STORIES

Share it