Football

ചാംപ്യന്‍സ് ലീഗ് : ബാഴ്‌സയ്ക്കും ചെല്‍സിക്കും സമനില പൂട്ട്; സിറ്റിക്ക് ഭീമന്‍ ജയം

ചാംപ്യന്‍സ് ലീഗ് : ബാഴ്‌സയ്ക്കും ചെല്‍സിക്കും സമനില പൂട്ട്; സിറ്റിക്ക് ഭീമന്‍ ജയം
X

ക്യാംപ്‌നൗ: ചാംപ്യന്‍സ് ലീഗില്‍ കരുത്തരായ ബാഴ്സലോണയെ സമനിലയില്‍ പിടിച്ച് ബെല്‍ജിയന്‍ ക്ലബ്ബ് ക്ലബ്ബ്് ബ്രൂജ്. ജാന്‍ ബ്രെയ്ഡല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും മൂന്ന് ഗോള്‍ വീതം നേടി. ബാഴ്സക്കായി ലാമിന്‍ യമാല്‍, ഫെറാന്‍ ടോറസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ ക്ലബ്ബ്് ബ്രൂജ് താരം ക്രിസ്റ്റോസ് സോലിസിന്റെ വക സെല്‍ഫ് ഗോളായിരുന്നു.

ആറാം മിനിറ്റില്‍ നിക്കോളോ ട്രെസോള്‍ഡിയുടെ ഗോളില്‍ ക്ലബ്ബ്് ബ്രൂജ് ലീഡ് നേടി. തൊട്ട് പിന്നാലെ ഫെര്‍മിന്‍ ലോപ്പസിന്റെ പാസിനെ വലയിലെത്തിച്ച് ഫെറാന്‍ ടോറസ് ബാഴ്സയെ ഒപ്പമെത്തിച്ചു. പതിനേഴാം മിനിറ്റില്‍ കാര്‍ലോസ് ഫോര്‍ബ്സ് നേടിയ ഗോളില്‍ ക്ലബ്ബ്് ബ്രൂജ് ആദ്യ പകുതിയില്‍ ലീഡെടുത്തു.

അറുപത്തിയൊന്നാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെ ഗോളില്‍ ബാഴ്സ വീണ്ടും സമനില നേടി. എന്നാല്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ കാര്‍ലോസ് ഫോര്‍ബ്സ് ക്ലബ്ബ്് ബ്രൂജിന് ലീഡ് സമ്മാനിച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ക്ലബ്ബ്് ബ്രൂജ് നാലാം ഗോള്‍ നേടിയെങ്കിലും ബാഴ്സ ഗോള്‍കീപ്പര്‍ ഷെസ്‌നിയെ ഫൗള്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ലോക ചാംപ്യന്മാരായ ചെല്‍സിയെ അസര്‍ബൈജാന്‍ ക്ലബ്ബ് കരാബാത് സമനിലയില്‍ തളച്ചു. എസ്താവോ വില്യന്‍, ഗാര്‍നാച്ചോ എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. അന്ദ്രാദേയും ജങ്കോവിച്ചും കരാബാഗിനയി ഗോള്‍ നേടി. സമനിലയോടെ ഏഴ് പോയിന്റുമായി പട്ടിക 12ാം സ്ഥാനത്താണ് ചെല്‍സി.

മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കു തകര്‍ത്ത് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഫില്‍ ഫോഡന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ എര്‍ലിങ് ഹാളണ്ട്, റയാന്‍ ചെര്‍ക്കി എന്നിവര്‍ ഓരോ ഗോളും നേടി. വാല്‍ഡെമാര്‍ ആന്റോണാണ് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്.

മറ്റ് മല്‍സരങ്ങളില്‍ അയാക്‌സിനെ തുര്‍ക്കി ക്ലബ്ബ് ഗലാത്സറെ എതിരില്ലാത്ത മൂന്ന് ഗോളിനും ബെന്‍ഫിക്കയെ ബയേണ്‍ ലെവര്‍കൂസന്‍ ഒരു ഗോളിനും പരാജയപ്പെടുത്തി.





Next Story

RELATED STORIES

Share it