ബുണ്ടസ്ലീഗയില് ഡോര്‍ട്ട്മുണ്ടിന് ഞെട്ടിക്കുന്ന തോല്‍വി

SHN2 March 2019 2:52 AM GMT
ബെല്‍ജിയം: ജര്‍മ്മന്‍ ലീഗില്‍(ബുണ്ടസ് ലീഗ) ഒന്നാംസ്ഥാനത്ത് തുടരുന്ന ബെറുസ്സിയ ഡോര്‍ട്ട്മുണ്ടിന് ഞെട്ടിക്കുന്ന തോല്‍വി. 15ാം സ്ഥാനത്തുള്ള എഫ്സി ഓഗസ്ബര്ഗാണ് ഡോര്‍ട്ട്മുണ്ടിനെ 2-1ന് തോല്‍പ്പിച്ചത്.
ലീഗില്‍ അപരാജിതരായി കുതിക്കുന്ന ഡോര്‍ട്ട്മുണ്ടിന് കഴിഞ്ഞ ഡിസംബറിന് ശേഷമുള്ള ആദ്യ തോല്‍വിയാണിത്. ദക്ഷിണ കൊറിയന്‍ താരം ജി ഡോങിന്റെ ഡബിള്‍ ഗോളാണ് ഓഗസ്ബര്ഗിന് ജയം നല്‍കിയത്. 24, 67 മിനിറ്റുകളിലാണ് ഡോങിന്റെ ഗോളുകള്‍. പുറത്താവല്‍ ഭീഷണിയുള്ള ടീമാണ് ഓഗസ്ബര്‍ഗ്. ഈ വിജയം ടീമിന് ഏറെ ഗുണമുണ്ടാക്കും. 81ാം മിനിറ്റില്‍ അല്‍കാസറിലൂടെ ഡോര്‍ട്ട്മുണ്ട് ആശ്വാസഗോള്‍ നേടി.
ഡോര്‍ട്ട്മുണ്ടിന്റെ ലീഗിലെ രണ്ടാമത്തെ തോല്‍വിയാണിത്. രണ്ടാംസ്ഥാനത്ത് തുടരുന്ന ബയേണ്‍ ഇന്നത്തെ മല്‍സരം ജയിക്കുകയാണെങ്കില്‍ ഡോര്‍ട്ട്മുണ്ടിനൊപ്പം ഒന്നാമതെത്തും.
RELATED STORIES
നിങ്ങളാണ് ജനപക്ഷം; ജനതയുടെ പ്രതീക്ഷയും
8 Dec 2019 5:21 PM GMTകൊലയാളി പോലിസിന് കൈയടിക്കും മുമ്പ് |THEJAS NEWS
7 Dec 2019 5:17 PM GMTസിഎച്ച് എന്ന നവോത്ഥാന നായകൻ: ഐഒഎസ് സെമിനാർ
7 Dec 2019 4:00 PM GMTജല്ലിക്കട്ട് പറയുന്ന മനുഷ്യചരിത്രം
7 Dec 2019 11:53 AM GMTപോരാട്ടങ്ങളുടെ കളിക്കളം
7 Dec 2019 9:08 AM GMTകരുത്തന്റെ തിരിച്ചുവരവ്
7 Dec 2019 9:05 AM GMT