Football

ഫ്രഞ്ച് കപ്പില്‍ പിഎസ്ജി ഫൈനലില്‍; എംബാപ്പെയ്ക്ക് ഡബിള്‍

ലാസിയോയെ 3-1നാണ് യുവന്റസ് തോല്‍പ്പിച്ചത്.

ഫ്രഞ്ച് കപ്പില്‍ പിഎസ്ജി ഫൈനലില്‍; എംബാപ്പെയ്ക്ക് ഡബിള്‍
X



പാരിസ്: കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ പിഎസ്ജി ഫ്രഞ്ച് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രീസ്റ്റിനെ തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ ജയം. 9,73 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍. സീസണിലെ താരത്തിന്റെ 25ാം ഗോള്‍ നേട്ടമാണിത്. സാരാബിയയാണ് മൂന്നാം ഗോള്‍ നേടിയത്.


ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് ജയം. ലാസിയോയെ 3-1നാണ് യുവന്റസ് തോല്‍പ്പിച്ചത്. മല്‍സരത്തില്‍ ആല്‍വാരോ മൊറാട്ട ഇരട്ട ഗോള്‍ നേടി. ആദ്യ ഗോള്‍ നേടിയ റാബോയോറ്റിന് അസിസ്റ്റ് ഒരുക്കിയതും മൊറാട്ട ആയിരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള എസി മിലാനുമായുള്ള പോയിന്റ് അന്തരം യുവന്റസ് ഒന്നാക്കി കുറച്ചു.




Next Story

RELATED STORIES

Share it