Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; ആദ്യ മല്‍സരം ആഴ്‌സണലും ബ്രന്റ്‌ഫോഡും തമ്മില്‍

രാത്രി 12.30നാണ് മല്‍സരം.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; ആദ്യ മല്‍സരം ആഴ്‌സണലും ബ്രന്റ്‌ഫോഡും തമ്മില്‍
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ 2021-22 സീസണിന് ഇന്ന് തുടക്കമാവും. ആദ്യമല്‍സരത്തില്‍ ആഴ്‌സണലും ബ്രന്റ്‌ഫോഡും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 12.30നാണ് മല്‍സരം. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ആഴ്‌സണല്‍ ഇക്കുറി വമ്പന്‍ സൈനിങുകള്‍ നടത്തി ടീമിനെ മെച്ചപ്പെടുത്തിയാണ് വരവ്. ചാംപ്യന്‍ഷിപ്പില്‍ നിന്ന് യോഗ്യത നേടിയെത്തുന്ന ബ്രന്റ്‌ഫോഡും തികഞ്ഞ പ്രതീക്ഷയിലാണ്.നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി, കഴിഞ്ഞ സീസണില്‍ ടോപ് ഫോറിലെത്തിയ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരെല്ലാം നാളെയാണ് ഇറങ്ങുക.




Next Story

RELATED STORIES

Share it