Football

കാനറികള്‍ക്ക് ആശ്വാസം; ഖത്തറിലേക്ക് റിച്ചാര്‍ലിസണും; പരിക്കില്‍ ആശങ്ക വേണ്ടെന്ന് കോണ്ടെ

52ാം മിനിറ്റിലാണ് റിച്ചാര്‍ലിസണ് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ പിന്‍വലിച്ചിരുന്നു.

കാനറികള്‍ക്ക് ആശ്വാസം; ഖത്തറിലേക്ക് റിച്ചാര്‍ലിസണും; പരിക്കില്‍ ആശങ്ക വേണ്ടെന്ന് കോണ്ടെ
X




സാവോപോളോ: ബ്രസീല്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആശ്വാസ വാര്‍ത്തയുമായി ടോട്ടന്‍ഹാം കോച്ച് അന്റോണിയോ കോന്റെ.സ്റ്റാര്‍ ബ്രസീലിയന്‍ ഫോര്‍വേഡ് റിച്ചാര്‍ലിസണ്‍ന്റെ പരിക്ക് സാരമുള്ളതല്ലെന്നും താരം ഖത്തര്‍ ലോകകപ്പിലേക്ക് ഫിറ്റായി തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. റിച്ചാര്‍ലിസണ്‍ന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് വന്നു. പരിക്കില്‍ നിന്ന് താരം ഉടന്‍ മോചിതനാവും. 25കാരനായ താരം ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമെന്നും കോന്റെ വ്യക്തമാക്കി. എവര്‍ട്ടണെതിരായ മല്‍സരത്തിന്റെ 52ാം മിനിറ്റിലാണ് റിച്ചാര്‍ലിസണ് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ പിന്‍വലിച്ചിരുന്നു.




Next Story

RELATED STORIES

Share it