Football

സൂപ്പര്‍ റിച്ചാര്‍ലിസണ്‍; സെര്‍ബിയയെ വീഴ്ത്തി മഞ്ഞപ്പട തുടങ്ങി

നിരവധി ഗോളവസരങ്ങളുമായി ബ്രസീല്‍ കരുത്ത് കാട്ടി.

സൂപ്പര്‍ റിച്ചാര്‍ലിസണ്‍; സെര്‍ബിയയെ വീഴ്ത്തി മഞ്ഞപ്പട തുടങ്ങി
X


ദോഹ: ലോകകപ്പിലെ കിരീട ഫേവററ്റുകളിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ തുടക്കം മോശമാക്കിയില്ല. ഗ്രൂപ്പ് ജിയിലെ മല്‍സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.ടോട്ടന്‍ഹാമിന്റെ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ ആണ് ഇരട്ട ഗോളുമായി ബ്രസീലിന് ജയമൊരുക്കിയത്. 62, 73 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ആദ്യ ഗോള്‍ റീബൗണ്ടില്‍ നിന്നുള്ള ഒരു ഷോട്ടിലൂടെ ആയിരുന്നു. രണ്ടാം ഗോള്‍ ബൈസൈക്കിള്‍ കിക്കിലൂടെയും.കളിയുടെ തുടക്കത്തില്‍ സെര്‍ബിയ മുന്നില്‍ നിന്നെങ്കിലും പിന്നീടുള്ള ആധിപത്യം മഞ്ഞപ്പടയ്ക്കായിരുന്നു. ഇരുടീമിന്റെയും മുന്നേറ്റങ്ങള്‍ ഫിനിഷിങ്ങില്‍ എത്താത്തവയായിരുന്നു. നിരവധി ഗോളവസരങ്ങളുമായി ബ്രസീല്‍ കരുത്ത് കാട്ടി.




Next Story

RELATED STORIES

Share it