Football

പെലെയുടെ റെക്കോഡ് മറികടക്കാന്‍ നെയ്മര്‍ എത്തുന്നു; മല്‍സരം ഘാനയ്‌ക്കെതിരേ

ചൊവ്വാഴ്ച ടുണീഷ്യയ്‌ക്കെതിരേയും ബ്രസീല്‍ കളിക്കും.

പെലെയുടെ റെക്കോഡ് മറികടക്കാന്‍ നെയ്മര്‍ എത്തുന്നു; മല്‍സരം ഘാനയ്‌ക്കെതിരേ
X


സാവോപോളോ:ലോകകപ്പിന് മുമ്പായുള്ള അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിനായി പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ നാട്ടിലെത്തി. ഘാനയ്‌ക്കെതിരേയാണ് ബ്രസീലിന്റെ മല്‍സരം. ലോക ഫുട്‌ബോളില്‍ ഈ സീസണില്‍ ഏറ്റവും മികച്ച ഫോമിലുള്ള നെയ്മര്‍ പെലെയുടെ റെക്കോഡ് മറികടക്കുക എന്ന ലക്ഷ്യത്തിലാണ് ഘാനയ്‌ക്കെതിരേ കളിക്കുക.നിലവില്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് ഇതിഹാസ താരം പെലെയുടെ പേരിലാണ്. 77 ഗോളാണ് പെലെയുടെ പേരിലുള്ളത്. നെയ്മറിന് 74 അന്താരാഷ്ട്ര ഗോളുകളാണുള്ളത്. മൂന്ന് ഗോള്‍ കൂടി നേടിയാല്‍ നെയ്മറിന് ഇതിഹാസ താരത്തിനൊപ്പം റെക്കോഡ് പങ്കിടാം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12 നാണ് മല്‍സരം. ചൊവ്വാഴ്ച ടുണീഷ്യയ്‌ക്കെതിരേയും ബ്രസീല്‍ കളിക്കും.




Next Story

RELATED STORIES

Share it