Football

നെയ്മറെ ചിറകിലേറ്റി കളിക്കുന്ന പരിശീലകന്‍ കഴുതയാണ്: ടീറ്റേ

നെയ്മര്‍ പിഎസ്ജിയില്‍ തുടരുമോ എന്ന ചോദ്യത്തിനും പ്രസിഡന്റ് മറുപടി നല്‍കിയിരുന്നില്ല.

നെയ്മറെ ചിറകിലേറ്റി കളിക്കുന്ന പരിശീലകന്‍ കഴുതയാണ്: ടീറ്റേ
X


സാവോപോളോ: നെയ്മറെ ചിറകിലേറ്റി കളിക്കുന്ന ഏതൊരു പരിശീലകനും കഴുതയാണെന്ന് ബ്രസീല്‍ കോച്ച് ടീറ്റെ. ഒരഭിമുഖത്തിലാണ് നെയ്മറിനെതിരേ ടീറ്റെ തിരിഞ്ഞത്. നെയ്മര്‍ ക്രിയേറ്റിവിറ്റിയുള്ള താരമാണ്. എന്നാല്‍ അത് സ്ഥിരതയില്ല. നെയ്മറില്‍ നിന്നും നിരവധി തെറ്റുകളാണ് വരുന്നത്. നെയ്മറിനെ പോലെ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ഒരു താരത്തെ പരിശീലകന്‍ എന്തിനാണ് ടീമിലെടുക്കുന്നതെന്നും ടീറ്റെ ചോദിച്ചു. നെയ്മര്‍ ഒരു പ്രശ്നമല്ല, ഒരു പ്രതിവിധിയാണ്. എന്നാല്‍ ചിലപ്പോള്‍ അദ്ദേഹം കൂടുതല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതാണ് തിരിച്ചടിയെന്നും ടീറ്റെ വ്യക്തമാക്കി. നെയ്മറല്ല ടീമിന്റെ നെടുംതൂണെന്ന് നേരത്തെയും ടീറ്റെ അഭിപ്രായപ്പെട്ടിരുന്നു. പിഎസ്ജി പ്രസിഡന്റ് നെയ്മറിനെതിരേ രംഗത്ത് വന്നിരുന്നു. നെയ്മര്‍ പിഎസ്ജിയില്‍ തുടരുമോ എന്ന ചോദ്യത്തിനും പ്രസിഡന്റ് മറുപടി നല്‍കിയിരുന്നില്ല.







Next Story

RELATED STORIES

Share it