Football

ബ്രസീലിന് ജയിക്കാന്‍ നെയ്മര്‍ മാജിക്ക് ആവശ്യമില്ല: ടിറ്റെ

ഖത്തര്‍ ലോകകപ്പോടെ വിരമിക്കുമെന്നും നെയ്മര്‍ നേരത്തെ അറിയിച്ചിരുന്നു.

ബ്രസീലിന് ജയിക്കാന്‍ നെയ്മര്‍ മാജിക്ക് ആവശ്യമില്ല: ടിറ്റെ
X



സാവോപോളോ: ബ്രസീലിന് ജയിക്കാന്‍ നെയ്മര്‍ ജൂനിയറിന്റെ മാജിക്കുകള്‍ ആവശ്യമില്ലെന്നും ഏത് ടീമിനെയും തകര്‍ക്കാന്‍ പറ്റിയ ഒരു ന്യൂജനറേഷന്‍ ടീം റെഡിയാണെന്നും കോച്ച് ടീറ്റെ. ബ്രസീലിന്റെ ജപ്പാനെതിരായ മല്‍സരം നാളെയാണ്. മല്‍സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു അറ്റാക്കിങ് താരത്തെ മാത്രം മുന്നില്‍ കണ്ട് കളിക്കുന്ന ടീമല്ല ബ്രസീല്‍. നിരവധി പുതുമുഖ താരങ്ങളുണ്ട്. ഒന്നിനൊന്ന് മെച്ചമായ താരങ്ങള്‍ ടീമിനൊപ്പമുണ്ട്. സീനിയര്‍ താരങ്ങളെയും നിലനിര്‍ത്തികൊണ്ടാണ് ലോകകപ്പിനായി തയ്യാറെടുക്കുന്നതെന്നും ടീറ്റെ വ്യക്തമാക്കി. ദക്ഷിണകൊറിയക്കെതിരായ മല്‍സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോള്‍ നേടിയിരുന്നു.ഖത്തര്‍ ലോകകപ്പോടെ വിരമിക്കുമെന്നും നെയ്മര്‍ നേരത്തെ അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it