Football

ഖത്തര്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ആദ്യം ബ്രസീലിന് ടിക്കറ്റ്

ഗ്രൂപ്പിലെ നാല് ടീമുകളാണ് യോഗ്യത നേടുക.

ഖത്തര്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ആദ്യം ബ്രസീലിന് ടിക്കറ്റ്
X


സാവോപോളോ: യോഗ്യതാ റൗണ്ടില്‍ ആറ് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍. ഇന്ന് കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ഒന്നാമതുള്ള ബ്രസീല്‍ യോഗ്യത നേടിയത്. 72ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്. ഗ്രൂപ്പിലെ നാല് ടീമുകളാണ് ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് യോഗ്യത നേടുക.അഞ്ചാമത്തെ ടീം പ്ലേ ഓഫ് കളിച്ചാണ് യോഗ്യത കരസ്ഥമാക്കുക.




Next Story

RELATED STORIES

Share it