Football

ലോകകപ്പ്; ബെല്‍ജിയത്തിന് മൊറോക്കോ ഷോക്ക്

ലോക റാങ്കിങില്‍ 22ാം സ്ഥാനത്താണ് മൊറോക്കോ

ലോകകപ്പ്; ബെല്‍ജിയത്തിന് മൊറോക്കോ ഷോക്ക്
X

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി. ലോക രണ്ടാം നമ്പര്‍ ബെല്‍ജിയത്തെ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് മൊറോക്കോയുടെ ജയം. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ അബ്ദുല്‍ഹമീദ് സാബിരി(73), സക്കരിയ അബൂഖ്‌ലാല്‍(ഇഞ്ചുറി ടൈം) എന്നിവരാണ് മൊറോക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ സമനിലയില്‍ പിടിച്ച അതേ ടീമിനെയാണ് മൊറോക്കോ ഇന്നിറക്കിയത്. മൊറോക്കോയുടെ നിരവധി ഫൗളുകളില്‍ നിന്ന് ബെല്‍ജിയത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഫിനിഷിങില്‍ ടീം പരാജയപ്പെടുകയായിരുന്നു. ജയത്തോടെ മൊറോക്കോയ്ക്ക് നാല് പോയിന്റായി. ബെല്‍ജിയം മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്. ലോക റാങ്കിങില്‍ 22ാം സ്ഥാനത്താണ് മൊറോക്കോ.







Next Story

RELATED STORIES

Share it