Football

ലോകകപ്പ്; ബെല്‍ജിയത്തെ ഞെട്ടിച്ച് കാനഡ കീഴടങ്ങി

ലോകകപ്പ്; ബെല്‍ജിയത്തെ ഞെട്ടിച്ച് കാനഡ കീഴടങ്ങി
X


അല്‍ റയാന്‍: ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയത്തെ വിറപ്പിച്ച് കാനഡ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ കീഴടങ്ങി. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബെല്‍ജിയം ജയിച്ചത്. 44ാം മിനിറ്റില്‍ മിച്ചി ബാറ്റ്ഷുവായിയാണ് ബെല്‍ജിയത്തിന്റെ രക്ഷകനായത്. കാനഡ ബെല്‍ജിയത്തെ ആക്രമണം കൊണ്ട് നിരവധി തവണ ഞെട്ടിച്ചിരുന്നു. എന്നാല്‍ കിട്ടിയ അവസരം മുതലാക്കാനാവത്തത് കാനഡയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. പേരുകേട്ട ബെല്‍ജിയ താരങ്ങള്‍ക്ക് കാനേഡിയന്‍ പ്രതിരോധത്തിന് മുന്നില്‍ പലപ്പോഴും കീഴടങ്ങേണ്ടി വന്നു.


Next Story

RELATED STORIES

Share it