Football

ലോകകപ്പ്; സെനഗലിന് ഞെട്ടല്‍; സാദിയോ മാനെ പുറത്ത്

ഖത്തര്‍, നെതര്‍ലന്റസ്, ഇക്വഡോര്‍ എന്നിവരാണ് സെനഗലിന്റെ ഗ്രൂപ്പിലെ എതിരാളികള്‍.

ലോകകപ്പ്; സെനഗലിന് ഞെട്ടല്‍; സാദിയോ മാനെ പുറത്ത്
X


ബെര്‍ലിന്‍: മുന്‍ അട്ടിമറി വീരന്‍മാരായ സെനഗലിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിന്റെ നെടുംതൂണായ സാദിയോ മാനെ പുറത്ത്. ബയേണ്‍ മ്യുണിക്ക് താരത്തിന് കഴിഞ്ഞ ദിവസം കാലിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ലോകകപ്പില്‍ കളിക്കാന്‍ മാനെയ്ക്ക് സാധിക്കില്ലെന്നും ബയേണ്‍ അറിയിച്ചു. സെനഗലിന്റെ ലോകകപ്പ് സ്‌ക്വാഡ് നാളെ പുറത്ത് വിടും. പരിക്കിനെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് നഷ്‌പ്പെടുന്ന വന്‍കിട താരങ്ങള്‍ക്കൊപ്പം മാനെയും ഇടം നേടി. നേരത്തെ കാന്റെ, പോഗ്‌ബെ, ടിമോ വെര്‍ണര്‍, റീസ് ജെയിംസ് എന്നിവരും പരിക്ക് പിടികൂടി ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ഖത്തര്‍, നെതര്‍ലന്റസ്, ഇക്വഡോര്‍ എന്നിവരാണ് സെനഗലിന്റെ ഗ്രൂപ്പിലെ എതിരാളികള്‍.




Next Story

RELATED STORIES

Share it