Football

ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; മുള്ളറുടെ സെല്‍ഫ് ഗോള്‍ വിനയായി; ലെവര്‍കൂസനെതിരേ ബയേണിന് സമനില

രണ്ടാം സ്ഥാനത്തുള്ള ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് 50ഉം മൂന്നാമതുള്ള ലെവര്‍കൂസന് 45 പോയിന്റുമാണുള്ളത്.

ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; മുള്ളറുടെ സെല്‍ഫ് ഗോള്‍ വിനയായി;  ലെവര്‍കൂസനെതിരേ ബയേണിന് സമനില
X


ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്കിന് ഞെട്ടിക്കുന്ന സമനില.മൂന്നാം സ്ഥാനത്തുള്ള ബയേണ്‍ ലെവര്‍കൂസനെതിരേ 1-1ന്റെ സമനിലയാണ് ബയേണ്‍ വഴങ്ങിയത്. 18ാം മിനിറ്റില്‍ സുലേയിലൂടെ ബയേണ്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 36ാം മിനിറ്റിലാണ് തോമസ് മുള്ളര്‍ സ്വന്തം വലയിലേക്ക് അബദ്ധത്തില്‍ സ്‌കോര്‍ ചെയ്തത്. ഇതാവട്ടെ ബയേണിന് വന്‍ തിരിച്ചടിയുമായി.തുടര്‍ന്ന് ജയം എത്തിപ്പിടിക്കാന്‍ ബയേണിനായില്ല. ലീഗില്‍ ബയേണിന് 59 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് 50ഉം മൂന്നാമതുള്ള ലെവര്‍കൂസന് 45 പോയിന്റുമാണുള്ളത്.




Next Story

RELATED STORIES

Share it