നെയ്മര്‍ വന്നാല്‍ ബാഴ്സലോണയുമായി ആജീവനാന്ത കരാര്‍ പരിഗണിക്കാം: മെസ്സി
മാഡ്രിഡ്: ബാഴ്‌സലോണയുമായുള്ള തന്റെ കരാര്‍ പുതുക്കണമെങ്കില്‍ നെയ്മറെ ടീമിലെത്തിക്കണമെന്ന് ലയണല്‍ മെസ്സി. മെസ്സിയുടെ കരാര്‍ 2021ലാണ് അവസാനിക്കുന്നത്. ഇത് നീട്ടാന്‍ ക്ലബ്ബ് ശ്രമം നടത്തുന്നതിനിടെയാണ് മെസ്സിയുടെ ഞെട്ടിക്കുന്ന ആവശ്യം. താന്‍ ടീമില്‍ ആജീവനാന്തം തുടരണമെങ്കില്‍ പിഎസ്ജി താരം നെയ്മറെ ഉടന്‍ ടീമിലെത്തിക്കണമെന്നാണ് മെസ്സി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ പിഎസ്ജി മുന്നോട്ട് വച്ച തുക നല്‍കാന്‍ കഴിയാത്തതിനാല്‍ ബാഴ്‌സലോണയിലേക്കുള്ള നെയ്മറുടെ വരവ് പാതിവഴിയിലാണ്. എന്നാല്‍ ഏത് വിധേനയും നെയ്മറെ ടീമിലെത്തിക്കണമെന്നും നെയ്മര്‍ കൂടി ടീമിലെത്തിയാല്‍ ക്ലബ്ബിന് ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കാമെന്നാണ് മെസ്സിയുടെ അഭിപ്രായം. ബാഴ്‌സയില്‍ നിന്നാണ് നെയ്മര്‍ രണ്ട് വര്‍ഷം മുമ്പ് പിഎസ്ജിയിലേക്ക് ചേക്കേറിയത്. മെസ്സി, സുവരാസ്, നെയ്മര്‍ എന്നീ കൂട്ടുകെട്ട് ലോകത്തിലെ മികച്ച കൂട്ട്‌കെട്ടായിരുന്നു. എംഎസ്എന്‍ എന്നാണ് ഈ കൂട്ട്‌കെട്ട് അറിയപ്പെട്ടത്.
RELATED STORIES
വീട്ടമ്മമാരും കന്യാസ്ത്രീകളുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല ...
30 Jun 2022 5:11 AM GMTമഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദയ്പൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും...
30 Jun 2022 4:11 AM GMTവടക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത;യെല്ലോ അലര്‍ട്ട്
30 Jun 2022 4:09 AM GMTപരിസ്ഥിതി ലോല മേഖല;തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ്...
30 Jun 2022 3:54 AM GMT