അടുത്ത നെയ്മര്‍; ബ്രയാന്‍ ഗില്ലിനായി പ്രമുഖര്‍ കളത്തില്‍
ബ്രയാന്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരമാണ്.

മാഡ്രിഡ്: നെയ്മര്‍ ജൂനിയറിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്ന സ്പാനിഷ് താരം ബ്രയാന്ഗില്ലിനായി വമ്പന്മാര് കളത്തില്‍.ബാഴ്സലോണ, റയല്‍ മാഡ്രിഡ്, എ സി മിലാന്, ആഴ്സണല്‍ എന്നിവരാണ് 20കാരനായ ബ്രയാനായി രംഗത്തുള്ളത്. സ്പാനിഷ് ലീഗില്‍ ഐബറിനായി കളിക്കുന്ന ബ്രയാന്‍ സെവിയ്യുടെ താരമാണ്. ലോണിലാണ് താരം ഐബറിനായി കളിക്കുന്നത്. നിലവില്‍ ബ്രയാന്റെ സെവിയ്യയുമായുള്ള കരാര്‍ 2023 വരെയാണ്.
കളി ശൈലികൊണ്ട് ബ്രസസീലിയന് താരം നെയ്മറുമായാണ് ഗില്ലിനെ വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ ഫുട്ബോള്‍ ലോകത്തെ പ്രമുഖ താരമായി ബ്രയാന്‍ മാറുമെന്നാണ് ഇതിനോടകം വിലയിരുത്തപ്പെടുന്നത്. താരത്തിന്റെ കരാര്‍ നീട്ടാനുള്ള ശ്രമത്തിലാണ് സെവിയ്യ. നിലവില്‍ 35 മില്ല്യണ്‍ യൂറോയാണ് ബ്രയാന്റെ വില. കരാര്‍ നീട്ടുന്ന പക്ഷം ബ്രയാനായി 150മില്ല്യണ്‍ ആവശ്യപ്പെടാമെന്ന ഉദ്ദേശത്തിലാണ് സെവിയ്യ.
ഫോര്‍വേഡായി കളിക്കുന്ന ബ്രയാന്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരമാണ്. താരത്തെ ഏത് പൊസിഷനില്‍ നിര്‍ത്തിയാലും തിളങ്ങുമെന്ന് സ്പാനിഷ് ഫുട്ബോള്‍ വിദ്ഗദ്ധര്‍ പറയുന്നു. ഫുള്‍ ബാക്ക്, മിഡ് ഫീല്‍ഡ്,വിങര്‍ എന്നീ പൊസിഷനുകളില്‍ തകര്‍പ്പന്‍ പ്രകടമാണ് ബ്രയാന്‍ നടത്തുന്നത് ബാഴ്സലോണാ സ്കൗട്ടായ ബല്ലാബ്രിഗ പറയുന്നു. ഇതിഹാസതാരമായ ആേ്രന്ദ ഇനിയേസ്റ്റ, അന്‍സു ഫാത്തി, സാന്റോറോസ് എന്നീ താരങ്ങളെ ബാഴ്സയിലെത്തിച്ച സ്കൗട്ടാണ് ബല്ലാബ്രിഗാ. ബ്രയാനെ ഉടന്‍ ബാഴ്സ ടീമിലെത്തിക്കണമെന്നാണ് ബല്ലാബ്രിഗയുടെ അഭിപ്രായം.
ഈ സീസണില്‍ മൂന്ന് ഗോളും അഞ്ച് അസിസ്റ്റും താരം നേടിയിട്ടുണ്ട്. കൂടാതെ ഐബറിനായി എല്ലാ പൊസിഷനിലും കളിച്ചിട്ടുണ്ട്. സ്പെയിന് അണ്ടര്‍ 19നായി കളിച്ച താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
RELATED STORIES
'സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല': എഐഎംഐഎം...
27 Jun 2022 2:45 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMT