Football

പോര്‍ച്ചുഗലിന്റെ യൂറോ താരം റെനറ്റോ സാഞ്ചസിനായി ബാഴ്‌സലോണ

മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും സാഞ്ചസിനായി വലവിരിച്ചിട്ടുണ്ട്.

പോര്‍ച്ചുഗലിന്റെ യൂറോ താരം റെനറ്റോ സാഞ്ചസിനായി ബാഴ്‌സലോണ
X


ലിസ്ബണ്‍: യൂറോ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച താരമാണ് റെനറ്റോ ജൂനിയര്‍ ലൂസ് സാഞ്ചസ്. 23 കാരനായ റെനറ്റോ നിലവില്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ ലില്ലെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. താരത്തിനായി പുതിയ ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണയാണ്. യൂറോയിലെ പ്രകടനത്തെ തുടര്‍ന്നാണ് താരത്തെ കറ്റാലന്‍സ് റാഞ്ചാനൊരുങ്ങുന്നത്. ബാഴ്‌സയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയ കരാറില്‍ ഒപ്പുവയ്ക്കുകയും അന്റോണിയാ ഗ്രീസ്മാനെ സ്പാനിഷ് ലീഗിന് പുറത്തുള്ള ക്ലബ്ബുകള്‍ക്ക് കൈമാറുകയും ചെയ്തതിന് ശേഷമായിരിക്കും സാഞ്ചസിന്റെ കരാറില്‍ വ്യക്തത വരുത്തുക. ബയേണ്‍ മ്യൂണിക്ക്, ബെന്‍ഫിക്ക എന്നീ ക്ലബ്ബുകളില്‍ കളിച്ച താരം 2019 മുതലാണ് ലില്ലെയ്ക്ക് വേണ്ടി കളിക്കുന്നത്.മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും സാഞ്ചസിനായി വലവിരിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it