Football

സ്പാനിഷ് കോപ്പാ ഡെല്‍റേ; ബാഴ്‌സലോണ ബില്‍ബാവോയ്‌ക്കെതിരേ

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തി ബില്‍ബാവോ കിരീടം നേടിയിരുന്നു.

സ്പാനിഷ് കോപ്പാ ഡെല്‍റേ; ബാഴ്‌സലോണ ബില്‍ബാവോയ്‌ക്കെതിരേ
X


മാഡ്രിഡ്: സ്പാനിഷ് കോപ്പാ ഡെല്‍റേ ഫൈനലില്‍ ബാഴ്‌സലോണ ഇന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും. സീസണിലെ ആദ്യ കിരീടം ലക്ഷ്യം വച്ചാണ് റൊണാള്‍ഡ് കോമാന്റെ ടീം ഇന്നിറങ്ങുന്നത്. 2020ലെ കോപ്പാ ഡെല്‍ റേ ഫൈനല്‍ കൊവിഡിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് നടന്നിരുന്നു. അന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയെ പരാജയപ്പെടുത്തി റയല്‍ സോസിഡാഡ് കിരീടം നേടിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തി ബില്‍ബാവോ കിരീടം നേടിയിരുന്നു. അവസാന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനോട് തോറ്റത് ബാഴ്‌സലോണക്ക് തിരിച്ചടിയാണ്. ലീഗ് കിരീട പോരാട്ടത്തിലുള്ള ബാഴ്‌സയ്ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.




Next Story

RELATED STORIES

Share it