Football

സ്പാനിഷ് ലീഗില്‍ ബാഴ്‌സയും മാഡ്രിഡും വിജയതീരത്ത്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ കുതിപ്പ്

മൂന്ന് ഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു

സ്പാനിഷ് ലീഗില്‍ ബാഴ്‌സയും മാഡ്രിഡും വിജയതീരത്ത്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ കുതിപ്പ്
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സയും റയലും വിജയതീരത്ത്. റയല്‍ ബെറ്റിസിനെ 3-2നാണ് ബാഴ്‌സ തോല്‍പ്പിച്ചത്. രണ്ടുതവണ പിന്നിലായിപ്പോയ ശേഷമാണ് കറ്റാലന്‍സിന്റെ തിരിച്ചുവരവ്. മൂന്ന് ഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. ഡി ജോങ്, ബുസ്‌ക്വറ്റസ്, ലെങ്‌ലെറ്റ് എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബാഴ്‌സയ്ക്കു ലീഗില്‍ 49 പോയിന്റായി.

ഒസാസുനയെ 4-1ന് തോല്‍പ്പിച്ചാണ് റയല്‍ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇസ്‌ക്കോ, റാമോസ്, വാസ്‌ക്വസ്, ജോവിക്ക് എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. റയലിന് ലീഗില്‍ 52 പോയിന്റാണുള്ളത്. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി കുതിപ്പ് തുടരുന്നു. ലയോണിനെ 4-2ന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ ജയം. 61 പോയിന്റുമായി പിഎസ്ജി ബഹുദൂരം മുന്നിലാണ്. ഡി മരിയ, എംബാപെ, കവാനി എന്നിവരാണ് പിഎസ്ജിയ്ക്കു വേണ്ടി വലകുലുക്കിയത്. ലയോണ്‍ താരം ഒലിവേറിയുടെ സെല്‍ഫ് ഗോളും പഎസ്ജിക്കു തുണയായി.




Next Story

RELATED STORIES

Share it