Football

ബലാബലം; ബാഴ്‌സലോണ-അത്‌ലറ്റിക്കോ മല്‍സരം സമനിലയില്‍

മൂന്നാം സ്ഥാനത്തുള്ള റയലിന് നാളെ ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താം.

ബലാബലം; ബാഴ്‌സലോണ-അത്‌ലറ്റിക്കോ മല്‍സരം സമനിലയില്‍
X


ക്യാംപ് നൗ: സ്പാനിഷ് ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. കിരീട പോരില്‍ നിര്‍ണ്ണായകമായ ഇന്നത്തെ ബാഴ്‌സലോണ-അത്‌ലറ്റിക്കോ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഇതോടെ അത്‌ലറ്റിക്കോ 77 പോയിന്റുമായി ഒന്നാമത് തന്നെ തുടരുന്നു. ബാഴ്‌സ ഒരു പോയിന്റ് നേട്ടവുമായി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ജയം അനിവാര്യമായ മല്‍സരത്തില്‍ ഇരുടീമും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമും പിന്നോട്ടായിരുന്നു.


ഇതോടെ നാളെ നടക്കുന്ന റയല്‍ മാഡ്രിഡ്-സെവിയ്യ മല്‍സരം കൂടുതല്‍ നിര്‍ണ്ണായകമായി.മൂന്നാം സ്ഥാനത്തുള്ള റയലിന് നാളെ ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താം.




Next Story

RELATED STORIES

Share it