Football

കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍; ബാഴ്‌സയെ ഞെട്ടിച്ച് ഗ്രനാഡ

താരത്തിന്റെ സീസണിലെ 26ാം ഗോളായിരുന്നു.

കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍; ബാഴ്‌സയെ ഞെട്ടിച്ച് ഗ്രനാഡ
X


ക്യാപ് നൗ: സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ മുന്നിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‌സലോണ. ഇന്ന് എട്ടാം സ്ഥാനത്തുള്ള ഗ്രനാഡയെ നേരിട്ട കറ്റാലന്‍സ് 1-2ന്റെ തോല്‍വിയാണ് നേരിട്ടത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ഇന്ന് ജയിച്ചാല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തള്ളി ഒന്നാമതെത്താമായിരുന്നു. ഇതോടെ മെയ്യ് എട്ടിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയുള്ള ബാഴ്‌സയുടെ മല്‍സരം നിര്‍ണ്ണായകമായി. 23ാം മിനിറ്റില്‍ ഗ്രീസ്മാന്റെ അസിസ്റ്റില്‍ ലയണല്‍ മെസ്സിയാണ് ബാഴ്‌സയ്ക്ക് ലീഡ് നല്‍കിയത്. താരത്തിന്റെ സീസണിലെ 26ാം ഗോളായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മാര്‍ക്കിന്‍സ്, മൊളീനാ എന്നിവരിലൂടെ ഗ്രനാഡ തിരിച്ചടിച്ചു.




Next Story

RELATED STORIES

Share it