സ്പാനിഷ് ലീഗ്; ബാഴ്‌സ ഒന്നില്‍; പ്രീമിയര്‍ ലീഗില്‍ റെഡ്‌സിനെ വീഴ്ത്തി ഗണ്ണേഴ്‌സ്
കരീം ബെന്‍സിമയും ക്രൂസുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഗെറ്റാഫെയെ വീഴ്ത്തി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 35ാം മിനിറ്റില്‍ പെഡ്രിയാണ് കറ്റാലന്‍സിന്റെ ഗോള്‍ നേടിയത്. റഫീനയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്ന് പോയിന്റിന്റെ ലീഡാണ് ബാഴ്‌സയ്ക്കുള്ളത്. മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. കരീം ബെന്‍സിമയും ക്രൂസുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 3-2ന് പരാജയപ്പെടുത്തി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. എന്‍കിഥി(ഡബിള്‍), സാക്ക എന്നിവരാണ് ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. റാഷ്‌ഫോഡ്, ലിയാന്‍ഡ്രോ മാര്‍ട്ടിന്‍സ് എന്നിവരാണ് മാഞ്ചസ്റ്ററിനായി സ്‌കോര്‍ ചെയ്തത്. 90ാം മിനിറ്റില്‍ എന്‍കിഥി നേടിയ ഗോളാണ് ആഴ്‌സണലിന്റെ രക്ഷയ്‌ക്കെത്തിയത്.
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT