Football

അഗ്വേറയ്ക്കായി ബാഴ്‌സയും പിഎസ്ജിയും മുന്നില്‍

മെസ്സി ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ ബാഴ്‌സയിലേക്ക് ചേക്കേറാമെന്ന തീരുമാനത്തിലാണ് അഗ്വേറ.

അഗ്വേറയ്ക്കായി ബാഴ്‌സയും പിഎസ്ജിയും മുന്നില്‍
X


ഇത്തിഹാദ്: ഈ സീസണോടെ മാഞ്ച്‌സറ്റര്‍ സിറ്റി വിടുന്ന അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറയ്ക്കായി ബാഴ്‌സലോണയും പിഎസ്ജിയും മുന്നില്‍. രണ്ട് ക്ലബ്ബുകളും ഇതിനോടകം താരത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ ബാഴ്‌സയിലേക്ക് ചേക്കേറാമെന്ന് തീരുമാനത്തിലാണ് അഗ്വേറ. അര്‍ജന്റീനന്‍ ടീമിനായി കളിക്കുന്ന ഇരുവരും ഒറ്റ സുഹൃത്തുക്കളുമാണ്. എന്നാല്‍ മെസ്സി ഈ സീസണില്‍ ബാഴ്‌സയില്‍ തുടരുന്ന കാര്യം സംശയത്തിലാണ്. അതിനിടെ യുവന്റസും ചെല്‍സിയും അഗ്വേറയ്ക്കായി വലവിരിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it