Football

സൗഹൃദമല്‍സരം; ബഹ്‌റിനോട് ഇന്ത്യക്ക് തോല്‍വി

മലയാളി താരം വി പി സുഹൈര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറി.

സൗഹൃദമല്‍സരം; ബഹ്‌റിനോട് ഇന്ത്യക്ക് തോല്‍വി
X


മനാമ: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിനിറങ്ങിയ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് നടന്ന സൗഹൃദമല്‍സരത്തില്‍ ബഹ്‌റിനോട് 2-1ന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയുടെ ആശ്വാസ ഗോള്‍ 59ാം മിനിറ്റില്‍ രാഹുല്‍ ഭെക്കെയുടെ വകയായിരുന്നു. മലയാളി താരം വി പി സുഹൈര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറി. 37ാം മിനിറ്റില്‍ മുഹമ്മദ് അല്‍ ഹര്‍ദനിലൂടെ ബഹ്‌റിന്‍ ലീഡെടുത്തു. മെഹ്ദി അല്‍ ഹുമെയ്ദാണ് 88ാം മിനിറ്റില്‍ ബഹ്‌റിന്റെ വിജയഗോള്‍ നേടിയത്. ഇന്ന് ബഹ്‌റിനിലെത്തിയ ഏഴ് താരങ്ങള്‍ക്ക് സ്‌ക്വാഡിനൊപ്പം ചേരാന്‍ കഴിഞ്ഞില്ല. ഇത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. ബെലാറസിനെതിരായ ഇന്ത്യയുടെ മല്‍സരം മാര്‍ച്ച് 26നാണ്.




Next Story

RELATED STORIES

Share it