Football

സെവിയ്യക്കെതിരായ തോല്‍വി; ടീമിന് സമ്മര്‍ദ്ദമില്ല: സിമിയോണി

ലീഗില്‍ 66 പോയിന്റുമായാണ് അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

സെവിയ്യക്കെതിരായ തോല്‍വി; ടീമിന് സമ്മര്‍ദ്ദമില്ല: സിമിയോണി
X


മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെവിയ്യക്കെതിരായ തോല്‍വിയില്‍ ടീമിന് സമ്മര്‍ദ്ധമില്ലെന്ന് കോച്ച് ഡിഗോ സിമിയോണി.ടീം ഇപ്പോഴും കിരീട ഫേവറിറ്റുകള്‍ തന്നെയാണെന്നും ഇത്തവണത്തെ ലീഗ് കിരീടം അത്‌ലറ്റിക്കോ നേടുമെന്നും കോച്ച് അറിയിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്‌ലറ്റിക്കോയുടെ തോല്‍വി. ലീഗില്‍ 66 പോയിന്റുമായാണ് അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡും നാല് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സലോണയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.




Next Story

RELATED STORIES

Share it