ചാംപ്യന്‍സ് ലീഗ്; അത്ലറ്റിക്കോ മാഡ്രിഡ്-ലിവര്‍പൂള്‍ പോരാട്ടം ഇന്ന്
ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.
BY FAR19 Oct 2021 5:03 AM GMT
X
FAR19 Oct 2021 5:03 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സ്പാനിഷ് ചാംപ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡും ഇംഗ്ലിഷ് വമ്പന്മാരായ ലിവര്‍പൂളും ഇന്ന് നേര്‍ക്ക് നേര് വരും. ഗ്രൂപ്പ് ബിയില്‍ രണ്ട് മല്‍സരങ്ങളും ജയിച്ചാണ് ലിവര്‍പൂള്‍ വരുന്നത്. അത്ലറ്റിക്കോയാവട്ടെ ഒരു ജയവും ഒരു സമനിലയുമായാണ് വരുന്നത്.രാത്രി 12.30നാണ് മല്‍സരം. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. സലാഹാണ് വെല്ലുവിളിയെന്ന് കോച്ച് സിമിയോണി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ചെമ്പടയുടെ താരങ്ങളും നല്ല ഫോമിലിരിക്കെ തീപ്പൊരി മല്‍സരമാവും നടക്കുക. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോ എസി മിലാനെ നേരിടും. പോര്‍ട്ടോയ്ക്ക് ഒരു സമനില മാത്രമാണുള്ളത്. മിലാന് ഇതുവരെ വിജയവഴിയില്‍ എത്തിയിട്ടില്ല.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT