Football

ഏഷ്യന്‍ കപ്പ് യോഗ്യതാ; സഹല്‍ ഗോളില്‍ ഇന്ത്യ അഫ്ഗാനെ വീഴ്ത്തി

സുനില്‍ ചേത്രിയുടെ 83ാം അന്താരാഷ്ട്ര ഗോളിലൂടെയാണ് ഇന്ത്യ ഹോം ഗ്രൗണ്ടില്‍ ലീഡെടുത്തത്.

ഏഷ്യന്‍ കപ്പ് യോഗ്യതാ; സഹല്‍ ഗോളില്‍ ഇന്ത്യ അഫ്ഗാനെ വീഴ്ത്തി
X

കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് അഫ്ഗാനിസ്ഥാനെതിരേ 2-1ന്റെ ജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലാണ് ഇന്ത്യന്‍ ജയം. സുനില്‍ ചേത്രിയുടെ 83ാം അന്താരാഷ്ട്ര ഗോളിലൂടെയാണ് ഇന്ത്യ ഹോം ഗ്രൗണ്ടില്‍ ലീഡെടുത്തത്. 86ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. ഇതിന് അഫ്ഗാന്‍ ഉടന്‍ തിരിച്ചടി നല്‍കി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്. 91ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്റെ പാസ്സില്‍ നിന്ന് സബ്ബായെത്തിയ സഹല്‍ ഗോള്‍ നേടുകയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യന്‍ ആധിപത്യം ആണ് കാണാന്‍ കഴിഞ്ഞത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഇന്ത്യ സൃഷ്ടിച്ചിരുന്നു. ഗോകുലം കേരളാ താരമായ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഷെരീഫ് മുഹമ്മദ് ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്തായിരുന്നു. ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഹോംങ്കോങ് ആണ് ഇന്ത്യയുടെ അവസാന മല്‍സരത്തിലെ എതിരാളി.




Next Story

RELATED STORIES

Share it