Football

പ്രീമിയര്‍ ലീഗ്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ മൂന്ന് ടീമുകള്‍ ഇന്നിറങ്ങും

മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ലീഡ് വര്‍ദ്ധിപ്പിക്കാന്‍ വാറ്റ്‌ഫോഡിനെതിരേ ഇറങ്ങും.

പ്രീമിയര്‍ ലീഗ്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ മൂന്ന് ടീമുകള്‍ ഇന്നിറങ്ങും
X


എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ ലക്ഷ്യമിട്ട് ഇന്ന് മൂന്ന് ടീമുകള്‍ ഇറങ്ങും.ആഴ്‌സണല്‍,മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടന്‍ഹാം എന്നിവരാണ് ഇന്നിറങ്ങുന്നത്. നിലവില്‍ നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന്റെ എതിരാളി ബ്രന്റ്‌ഫോഡാണ്. അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലിന്റെ എതിരാളി ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. 57പോയിന്റുള്ള ആഴ്‌സണല്‍ കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സിയെ വീഴ്ത്തിയാണ് വരുന്നത്. യുനൈറ്റഡ് ആവട്ടെ അവസാന മല്‍സരത്തില്‍ ലിവര്‍പൂളിനോട് വന്‍ തോല്‍വി വഴങ്ങിയിരുന്നു.


യുനൈറ്റഡിന് 54 പോയിന്റാണുള്ളത്. ഇന്ന് പരാജയപ്പെട്ടാല്‍ യുനൈറ്റഡിന്റെ ടോപ് ഫോര്‍ ലക്ഷ്യം തുലാസിലാവും. ഒരു പോയിന്റിന്റെ ലീഡില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ലീഡ് വര്‍ദ്ധിപ്പിക്കാന്‍ വാറ്റ്‌ഫോഡിനെതിരേ ഇറങ്ങും.




Next Story

RELATED STORIES

Share it