Football

ഖത്തര്‍ ലോകകപ്പ്; അര്‍ജന്റീനയ്ക്ക് കനത്ത പ്രഹരം; ലോസെല്‍സോ പുറത്ത്

മെസ്സിക്ക് ഏറ്റുവുമധികം പാസ്സുകള്‍ നല്‍കുന്ന താരത്തെയാണ് ടീമിന് നഷ്ടമായത്.

ഖത്തര്‍ ലോകകപ്പ്; അര്‍ജന്റീനയ്ക്ക് കനത്ത പ്രഹരം; ലോസെല്‍സോ പുറത്ത്
X




ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. മധ്യനിര താരം ജിയോവാനി ലോസെല്‍സോയ്ക്ക് പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്. വിയ്യാറയല്‍ താരമായ ലോസെല്‍സോയുടെ കണങ്കാലിനാണ് പരിക്കേറ്റത്. താരത്തിനെ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്നും അര്‍ജന്റീനന്‍ കോച്ച് സ്‌കലോണി അറിയിച്ചു. ലയണല്‍ മെസ്സിക്ക് ഏറ്റുവുമധികം പാസ്സുകള്‍ നല്‍കുന്ന താരത്തെയാണ് ടീമിന് നഷ്ടമായത്. ടീമിന് കനത്ത നഷ്ടമാണെന്ന് കോച്ച് വ്യക്തമാക്കി.




Next Story

RELATED STORIES

Share it