Football

വെനിസ്വേലയെ മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന; ഈജിപ്തിനും ഫ്രാന്‍സിനും ജയം

ആഫ്രിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഈജിപ്ത്, അള്‍ജീരിയ, ട്യുണീഷ്യ എന്നിവര്‍ ജയിച്ചു.

വെനിസ്വേലയെ മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന; ഈജിപ്തിനും ഫ്രാന്‍സിനും ജയം
X


ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വന്‍ ജയം. വെനിസ്വേലയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ മൂന്ന് ഗോളിന്റെ ജയമാണ് അര്‍ജന്റീന നേടിയത്. നേരത്തെ യോഗ്യത നേടിയ അര്‍ജന്റീന ഗ്രൂപ്പില്‍ 38 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. നിക്കോളസ് ഗോണ്‍സാലസ്(35), ഏയഞ്ചല്‍ ഡി മരിയ (79), ലയണല്‍ മെസ്സി (82) എന്നിവരാണ് അര്‍ജന്റീനയ്ക്കായി വലകുലിക്കിയത്.


ആഫ്രിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഈജിപ്ത്, അള്‍ജീരിയ, ട്യുണീഷ്യ എന്നിവര്‍ ജയിച്ചു. അള്‍ജീരിയ കാമറൂണിനെതിരേയും ടുണീഷ്യ മാലിക്കെതിരേയും ഈജിപ്ത് സെനഗലിനെതിരേയും ആണ് ജയം കണ്ടത്. ഡിആര്‍ കോംഗോ-മൊറാക്കോ മല്‍സരം സമനിലയില്‍ കലാശിച്ചു.


ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഐവറികോസ്റ്റിനെ ഫ്രാന്‍സ് 2-1ന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it