Football

ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത; അര്‍ജന്റീനയക്കും ബ്രസീലിനും ജയം

ജയത്തോടെ അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത; അര്‍ജന്റീനയക്കും ബ്രസീലിനും  ജയം
X


ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ അര്‍ജന്റീനയ്ക്ക് വെനിസ്വേലയ്‌ക്കെതിരേ 3-1ന്റെ ജയം. കോപ്പാ ജേതാക്കളായ അര്‍ജന്റീന മിന്നും ഫോമിലാണ് കളിച്ചത്. ലൗട്ടേരോ മാര്‍ട്ടിന്‍സ്, യോക്വിം കൊറേയ, ഏയ്ഞ്ചല്‍ കെറേ എന്നിവരാണ് അര്‍ജന്റീയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.


മറ്റൊരു മല്‍സരത്തില്‍ ചിലിയെ ഒരു ഗോളിന് വീഴ്ത്തി ബ്രസീല്‍ കുതിപ്പ് തുടരുന്നു. 64ാം മിനിറ്റില്‍ എവര്‍ട്ടണ്‍ റിബേറോ ആണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ഒന്നും ഇന്ന് ബ്രസീലിനായി കളിച്ചിരുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു.




Next Story

RELATED STORIES

Share it