- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വികളുമായി അര്‍ജന്റീനയും ബ്രസീലും

ക്വിറ്റ: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നുള്ള യോഗ്യതാ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഇക്വഡോറിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. എന്നര്‍ വലെന്‍സിയ നേടിയ പെനാല്‍റ്റി ഗോളാണ് ഇക്വഡോറിന് തുണയായത്.
സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്കെതിരെ ആതിഥേയരായ ഇക്വഡോറിനായിരുന്നു മല്‍സരത്തില്‍ ആധിപത്യം. 31-ാം മിനിറ്റില്‍ അര്‍ജന്റീന പ്രതിരോധനിര താരം നിക്കോളോസ് ഓട്ടമെന്‍ഡി ചുവപ്പ് കാര്‍ഡുമായി പുറത്തായത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. 50-ാം മിനിറ്റില്‍ ഇക്വഡോറിന്റെ മൊയ്സെസ് കസെയ്ഡോയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ, ഇരു ടീമിലും പത്ത് പേര്‍ വീതമായി ചുരുങ്ങി.
പരാജയപ്പെട്ടെങ്കിലും അര്‍ജന്റീന ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നും ഒന്നാമതായാണ് യോഗ്യത മല്‍സരങ്ങള്‍ അവസാനിപ്പിച്ചത്. ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുമാണ്. ഓട്ടോമെന്‍ഡി ചുവപ്പു കാര്‍ഡ് കണ്ട് പുരത്തായത് ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടിയാണ്. ചുവപ്പു കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ഓട്ടോമെന്‍ഡിക്ക് ലോകകപ്പിലെ ആദ്യ മല്‍സരം നഷ്ടമാകും.
മറ്റൊരു മല്‍സരത്തില്‍ മുന്‍ ലോക ചാംപ്യന്മാരായ ബ്രസീലിനെ ബൊളീവിയ അട്ടിമറിച്ചു. മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബൊളീവിയയുമാണ്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മിഗ്വെല്‍ ടെര്‍സെറോസ് നേടിയ പെനാല്‍റ്റി ഗോളാണ് ബൊളീവിയക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. മറ്റൊരു മത്സരത്തില്‍ കൊളംബിയ മൂന്നിനെതിരെ ആറ് ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















