Football

ലോകകപ്പ് യോഗ്യത; ഫ്രാന്‍സിനും ക്രൊയേഷ്യയ്ക്കും ജയം

മറ്റ് മല്‍സരങ്ങളില്‍ ഇസ്രായേലിനെ ഡെന്‍മാര്‍ക്ക് എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി

ലോകകപ്പ് യോഗ്യത; ഫ്രാന്‍സിനും ക്രൊയേഷ്യയ്ക്കും ജയം
X


പാരിസ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഫ്രാന്‍സിനും ക്രൊയേഷ്യയ്ക്കും മികച്ച ജയം. ഫിന്‍ലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് വീഴ്ത്തിയത്. അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ചെത്തിയ അന്റോണിയോ ഗ്രീസ്മാന്റെ ഇരട്ടഗോള്‍ മികവിലാണ് ഫ്രാന്‍സിന്റെ ജയം. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ഫ്രാന്‍സ് സമനില വഴങ്ങിയിരുന്നു. ഫ്രാന്‍സ് ഗ്രൂപ്പ് ഡിയില്‍ ഒന്നാമതാണ്.


ഗ്രൂപ്പ് എച്ചില്‍ ക്രൊയേഷ്യ സ്ലൊവേനിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ലിവാജാ, പസാലിക്ക്, വലാസിക്ക് എന്നിവരാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്.


മറ്റ് മല്‍സരങ്ങളില്‍ ഇസ്രായേലിനെ ഡെന്‍മാര്‍ക്ക് എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി. കസാഖിസ്ഥാനെ ബോസ്‌നിയ 2-2 സമനിലയില്‍ കുരുക്കി. അയര്‍ലാന്റ് സെര്‍ബിയയെ 1-1ന് പിടിച്ചുകെട്ടി. സ്‌കോട്ട്‌ലന്റ് ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.മാള്‍ട്ടയെ റഷ്യ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it