Football

മാര്‍ഷ്യല്‍ സെവിയ്യയിലേക്ക്; ലിംഗാര്‍ഡ് ന്യൂകാസിലില്‍

എന്ത് വിലകൊടുത്തും താരത്തെ വാങ്ങാന്‍ ന്യുകാസില്‍ തയ്യാറാണ്.

മാര്‍ഷ്യല്‍ സെവിയ്യയിലേക്ക്; ലിംഗാര്‍ഡ് ന്യൂകാസിലില്‍
X


മാഞ്ചസ്റ്റര്‍: വര്‍ഷങ്ങളായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യല്‍ സ്പാനിഷ് ലീഗിലേക്ക്.ഈ സീസണില്‍ ലോണടിസ്ഥാനത്തില്‍ താരം സെവിയ്യക്കുവേണ്ടി കളിക്കും. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് തൊട്ടുതാഴെയായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് സെവിയ്യ. അടുത്തിടെ മാര്‍ഷ്യലിനെ യുനൈറ്റഡ് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ സീസണില്‍ വെറും അഞ്ച് തവണ മാത്രമാണ് താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം നേടാനായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാഞ്ചോ, റാഷ്‌ഫോഡ്, ഗ്രീന്‍വുഡ്, കവാനി എന്നിവര്‍ ടീമിലെ സ്ഥിര സാന്നിധ്യമായതോടെ മാര്‍ഷ്യലിന് അവസരം കുറയുകയായിരുന്നു.


കഴിഞ്ഞ സീസണില്‍ വെസ്റ്റ്ഹാമില്‍ നിന്നും യുനൈറ്റഡിലെത്തിയ ജെസ്സി ലിംഗാര്‍ഡ് ന്യൂകാസില്‍ യുനൈറ്റഡിലേക്ക് ചേക്കേറുന്നു. താരത്തെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് യുനൈറ്റഡ് ന്യൂകാസിലിനെ അറിയിച്ചു. ലിംഗാര്‍ഡിനായി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മുന്നില്‍ നില്‍ക്കുന്നത് ന്യുകാസില്‍ യുനൈറ്റഡാണ്. എന്ത് വിലകൊടുത്തും താരത്തെ വാങ്ങാന്‍ ന്യുകാസില്‍ തയ്യാറാണ്.




Next Story

RELATED STORIES

Share it