Football

ഐ ലീഗ് ജേതാക്കള്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷന്‍; കൂടെ റെലഗേഷനും

2024-25 സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ റെലഗേഷന്‍ ഉണ്ടാവും.

ഐ ലീഗ് ജേതാക്കള്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷന്‍; കൂടെ റെലഗേഷനും
X

കൊല്‍ക്കത്ത: ഐലീഗിന്റെ അടുത്ത സീസണ്‍ മുതല്‍ കിരീട ജേതാക്കള്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനം നല്‍കും. എഐഎഫ്എഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-23, 2023-24 സീസണുകളിലെ കിരീട ജേതാക്കള്‍ക്ക് ഐഎസ്എല്ലില്‍ കളിക്കാം. നിലവില്‍ ഫ്രാഞ്ചൈസി തുക നല്‍കിയാണ് ടീമുകള്‍ കളിക്കുന്നത്. എന്നാല്‍ ഐലീഗ് ജേതാക്കള്‍ക്ക് ഫ്രാഞ്ചൈസി തുക നല്‍കേണ്ട.


2024-25 സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ റെലഗേഷന്‍ ഉണ്ടാവും.എത്ര ടീമുകള്‍ പുറത്താവുമെന്നതിനെ കുറിച്ച് തീരുമാനമില്ല. ഡൂറന്റ് കപ്പില്‍ 20 ടീമുകളെ ഉള്‍ക്കൊള്ളിക്കാനും തീരുമാനമായിട്ടുണ്ട്.




Next Story

RELATED STORIES

Share it