Football

ഐഎസ്എല്‍ പങ്കാളിത്തം സ്ഥിരീകരിച്ച് 14 ക്ലബ്ബുകളും

ഐഎസ്എല്‍ പങ്കാളിത്തം സ്ഥിരീകരിച്ച് 14 ക്ലബ്ബുകളും
X

ഹൈദരാബാദ്: ഐഎസ്എല്‍ 2025-26 സീസണില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട്, 14 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് കത്തെഴുതി. ഫെബ്രുവരി 14നു ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. വാണിജ്യ പങ്കാളിയുടെ അഭാവം മൂലം നിര്‍ത്തിവച്ചിരുന്ന ഐഎസ്എല്‍ ഫെബ്രുവരി 14 ന് ആരംഭിക്കുമെന്നും 14 ക്ലബ്ബുകളും പങ്കെടുക്കുമെന്നും കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ ജനുവരി 6 ന് പ്രഖ്യാപിച്ചിരുന്നു.

മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും ചില ക്ലബ്ബുകള്‍ 'തത്വത്തില്‍' മാത്രമേ ഐഎസ്എല്ലില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍, എല്ലാ ക്ലബ്ബുകളും വെട്ടിച്ചുരുക്കിയ ലീഗില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എഐഎഫ്എഫിലെ ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. 14 ടീമുകളും സീസണിലെ ഹോം ഗ്രൗണ്ടുകള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു.




Next Story

RELATED STORIES

Share it