Football

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും നപ്പോളിക്കും ഇന്ന് മരണപോരാട്ടം

ഗ്രൂപ്പ് ഇയിലെ മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നപ്പോളി ഇന്ന് ബെല്‍ജിയം ക്ലബ്ബായ കെആര്‍സി ജങ്കിനെ നേരിടും.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും നപ്പോളിക്കും ഇന്ന് മരണപോരാട്ടം
X

സാല്‍സ്ബര്‍ഗ്: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇയില്‍ ഇന്ന് മരണപോരാട്ടം. ഒന്നും രണ്ടും സ്ഥാനത്തുള്ള ലിവര്‍പൂളിനും നപ്പോളിക്കുമാണ് ഇന്ന് നിര്‍ണ്ണായകം. ഗ്രൂപ്പ് ഇയില്‍ നടക്കുന്ന അവസാന മല്‍സരത്തില്‍ നാലു ടീമും ഇന്നിറങ്ങും.

ലിവര്‍പൂളിനും നപ്പോളിക്കുമാണ് ഇന്ന് നിര്‍ണ്ണായകം. 10 പോയിന്റുള്ള ലിവര്‍പൂളിന് ആറാമത്തെ മല്‍സരത്തില്‍ എതിരാളികള്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗാണ്. ഓസ്ട്രിയിന്‍ ക്ലബ്ബ് ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നോക്കൗട്ട് റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ലിവര്‍പൂളിന് ഇന്ന് സമനില മതിയാകും. എന്നാല്‍ സാല്‍സ്ബര്‍ഗ് ജയിക്കുകയാണെങ്കില്‍ ഇരുടീമിനും തുല്യപോയിന്റാകും. തുടര്‍ന്ന് ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടീമിനെ തിരഞ്ഞെടുക്കും.

ഒക്ടോബറില്‍ നടന്ന മല്‍സരത്തില്‍ സാല്‍സ്ബര്‍ഗിനെ ലിവര്‍പൂള്‍ 4-3ന് തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ഇയിലെ മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നപ്പോളി ഇന്ന് ബെല്‍ജിയം ക്ലബ്ബായ കെആര്‍സി ജങ്കിനെ നേരിടും. ആര്‍സി ജങ്കിന് ഗ്രൂപ്പില്‍ ഒരു പോയിന്റാണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ലയോണ്‍ ആര്‍ബി ലെപസിഗിനെ നേരിടുമ്പോള്‍ ബെന്‍ഫിക്ക സെനിറ്റ് പീറ്റേഴ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം.

Next Story

RELATED STORIES

Share it