ചെല്‍സിയോ നപ്പോളിയോ; രണ്ട് ദിനങ്ങള്‍ ബാക്കി; റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറില്‍ ട്വിസ്‌റ്റോ?
ലോക ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ രണ്ട് ദിവസങ്ങളാണ് ബാക്കിയുള്ളത്.സെപ്തംബര്‍ ഒന്നിന് ജാലകം അടയ്ക്കും. പ്രമുഖ ക്ലബ്ബുകളെല്ലാം താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ തിരിക്കിട്ട ചര്‍ച്ചകളിലാണ്. ഇതിനോടകം തന്നെ പല പ്രമുഖ താരങ്ങളെല്ലാം കൂടുമാറി കളി തുടങ്ങി. അവസാന വട്ട ട്രാന്‍സ്ഫറുകള്‍ യൂറോപ്പില്‍ തകൃതിയായി നടക്കുകയാണ്. നിലവില്‍ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ട്രാന്‍സ്ഫര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേതാണ്.
കഴിഞ്ഞ സീസണില്‍ യുവന്റസില്‍ നിന്നാണ് റൊണാള്‍ഡോ യുനൈറ്റഡിലെത്തുന്നത്. എന്നാല്‍ ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് യുനൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് റൊണാള്‍ഡോ ക്ലബ്ബ് വിടാന്‍ ആലോചിച്ചത്.താരത്തെ ക്ലബ്ബിനാവശ്യമുണ്ടെന്ന് കോച്ച് എറിക് ടെന്‍ ഹാഗ് ഇതിനോടകം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സീസണില്‍ യുനൈറ്റഡ് ഒരു മല്‍സരത്തില്‍ നിന്ന് താരത്തെ പൂര്‍ണ്ണമായും ഒരു മല്‍സരത്തില്‍ ഭാഗികമായും പുറത്തിരുത്തിയിരുന്നു. ക്ലബ്ബില്‍ തുടര്‍ന്നും വേണ്ടത്ര സ്ഥാനം ലഭിക്കില്ലെന്ന ആശങ്കയിലാണ് താരം ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്നത്. കൂടാതെ ചാംപ്യന്‍സ് ലീഗില്‍ കളിക്കുക എന്ന സ്വപ്‌നം റോണോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുകയാണ്.
ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ തുടക്കത്തില്‍ നിരവധി ക്ലബ്ബുകള്‍ താരത്തിനായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഏറ്റവും അവസാനമായി രംഗത്തുള്ളത് നപ്പോളിയും ചെല്‍സിയുമാണ്. ദിവസങ്ങളായി നപ്പോളിയുടെ പേരാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ക്ലബ്ബ്.എന്നാല്‍ തങ്ങളുടെ സൂപ്പര്‍ താരം വിക്ടര്‍ ഒസിമയെ യുനൈറ്റഡിലെത്തിച്ച് റൊണാള്‍ഡോയെ ടീമിലെത്തിക്കാനാണ് നപ്പോളിയുടെ മോഹം. എന്നാല്‍ ലോണില്‍ മാത്രമാണ് നപ്പോളിക്ക് റോണോയെ ആവശ്യം. നപ്പോളിക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യതയും ഉണ്ട്. താരത്തിന്റെ ഏജന്റ് ക്ലബ്ബുമായി ചര്‍ച്ചയും നടത്തിയിരുന്നു.എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡോയുടെ ഏജന്റ് ചെല്‍സിയുമായി വീണ്ടും ചര്‍ച്ച നടത്തിയത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ തുടക്കത്തില്‍ ചെല്‍സിയുടെ പേര് പുറത്ത് വന്നെങ്കിലും പിന്നീട് ചെല്‍സി പിറകോട്ട് അടിച്ചിരുന്നു. എന്നാല്‍ ബാഴ്‌സയുടെ ഒബമായാങ്, റൊണാള്‍ഡോ ഇവരില്‍ ഒരാളെ ടീമില്‍ എത്തിക്കാനാണ് ചെല്‍സിയുടെ നീക്കം. ചെല്‍സിയുടെ പുതിയ ഉടമകള്‍ക്ക് പോര്‍ച്ചുഗല്‍ താരത്തെ ടീമിലെത്തിക്കാന്‍ ആഗ്രഹവുമുണ്ട്.
റൊണാള്‍ഡോയുടെ ആദ്യത്തെ ക്ലബ്ബും ചാംപ്യന്‍സ് ലീഗ് യോഗ്യതയുമുള്ള സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ താരത്തിനായി നേരത്തെ രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ താരപരിവേഷമുള്ള ക്ലബ്ബിലേക്ക് തന്നെയാവും റയല്‍ ഇതിഹാസം ചേക്കേറുക. ഈ മൂന്ന് ക്ലബ്ബില്‍ ഏതെങ്കിലും ഒന്നില്‍ താരം പോവുമെന്നു തന്നെയാണ് ട്രാന്‍സ്ഫര്‍ വിദഗ്ധര്‍ പറയുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏവരുടെയും ചോദ്യത്തിന് മറുപടി തരുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ രണ്ട് ദിവസമാണ് ശേഷിക്കുന്നത്.റൊണാള്‍ഡോ പറഞ്ഞ ദിവസവും ജാലകം അടയ്ക്കുന്ന ദിവസമാണ്. നപ്പോളി, ചെല്‍സി, സ്‌പോര്‍ട്ടിങ് ഇവയില്‍ ഒന്നിലേക്ക് താരം ചേക്കേറുമോ അതോ യുനൈറ്റഡില്‍ തന്നെ തുടരുമോ എന്ന് കാത്തിരുന്നു കാണാം.
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT