Cricket

ഋതുരാജ് ഗെയ്ക്ക്‌വാദ് ലങ്കന്‍ പര്യടനത്തില്‍ നിന്ന് പുറത്ത്

ഗെയ്ക്ക്‌വാദിന് പകരം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

ഋതുരാജ് ഗെയ്ക്ക്‌വാദ് ലങ്കന്‍ പര്യടനത്തില്‍ നിന്ന് പുറത്ത്
X


മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്ന് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് പുറത്ത്.താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ലഖ്‌നൗ ഏകദിനത്തിലും ഗെയ്ക്ക്‌വാദിനെ പുറത്തിരുത്തിയിരുന്നു. ഗെയ്ക്ക്‌വാദിന് പകരം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.ഋതുരാജ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയും പരിശീലനവും തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കി.




Next Story

RELATED STORIES

Share it