Cricket

ആനന്ദ് മഹീന്ദ്രയുടെ എസ് യു വി വാഷിങ്ടണ്‍ സുന്ദറും സ്വീകരിച്ചു

നടരാജനും ശ്രാദ്ദുല്‍ ഠാക്കൂറും എസ് യുവി സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു

ആനന്ദ് മഹീന്ദ്രയുടെ എസ് യു വി വാഷിങ്ടണ്‍ സുന്ദറും സ്വീകരിച്ചു
X


ന്യൂഡല്‍ഹി;ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിലെ ആറ് യുവതാരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച ഥാര്‍ എസ് യുവി വാഷിങ്ടണ്‍ സുന്ദറും കൈപറ്റി. സമ്മാനത്തിന് ആനന്ദ് മഹീന്ദ്രയോട് താരം നന്ദി രേഖപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പുതുമുഖ താരങ്ങളായ നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍, ശുഭ്മാന്‍ ഗില്‍, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും എസ് യുവി നല്‍കിയിരുന്നു. നടരാജനും ശ്രാദ്ദുല്‍ ഠാക്കൂറും എസ് യുവി സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് സിറാജിന് പകരം താരത്തിന്റെ സഹോദരനും മാതാവുമാണ് വാഹനം സ്വീകരിച്ചത്.




Next Story

RELATED STORIES

Share it