Cricket

ലോകകപ്പ്; ബംഗ്ലാദേശിന് ഇന്ന് ജയിച്ചേ തീരു; എതിരാളി പപ്പുആ ന്യൂഗനിയ

തുടര്‍ച്ചയായ രണ്ട് ജയവുമായി ശ്രീലങ്ക സൂപ്പര്‍ 12ലേക്ക് യോഗ്യത നേടി.

ലോകകപ്പ്; ബംഗ്ലാദേശിന് ഇന്ന് ജയിച്ചേ തീരു; എതിരാളി പപ്പുആ ന്യൂഗനിയ
X

ദുബയ്; ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് ബംഗ്ലാദേശിന് നിര്‍ണ്ണായകം. സൂപ്പര്‍ 12ലേക്ക് യോഗ്യത നേടണമെങ്കില്‍ ഇന്ന് പപ്പുആ ന്യൂഗനിയക്കെതിരായ മല്‍സരത്തില്‍ ബംഗ്ലാദേശിന് ജയിക്കണം. കൂടാതെ സ്‌കോട്ട്‌ലന്റിനെതിരായ മല്‍സരത്തില്‍ ഒമാന്‍ തോല്‍ക്കുകയും ചെയ്താല്‍ ബംഗ്ലാദേശിന് അടുത്ത റൗണ്ടിലേക്ക് കയറാം. കരുത്തരായ ന്യൂസിലന്റ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരേ ട്വന്റി-20 പരമ്പരകള്‍ സ്വന്തമാക്കി വന്ന ലോക ആറാം നമ്പര്‍ ടീമിന് യോഗ്യതാ റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനോട് തോല്‍ക്കാനായിരുന്നു വിധി. രണ്ടാം മല്‍സരത്തില്‍ ഒമാനെ 26 റണ്‍സിന് വീഴ്ത്തി ബംഗ്ലാദേശ് തിരിച്ചുവരവ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 3.30നാണ് ബംഗ്ലാദേശിന്റെ മല്‍സരം. തുടര്‍ച്ചയായ രണ്ട് ജയവുമായി ശ്രീലങ്ക സൂപ്പര്‍ 12ലേക്ക് യോഗ്യത നേടി.




Next Story

RELATED STORIES

Share it