Cricket

ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക

ലോകകപ്പിന് മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരമ്പര 5-0ത്തിന് തൂത്തുവാരിയതും പാകിസ്താനെതിരേ 3-2ന്റെ ജയം നേടിയതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക
X

ഓവല്‍: നാല് തവണ ലോകകപ്പ് സെമി ഫൈനലില്‍ കടന്നിട്ടും ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കയെ ഇത്തവണയെങ്കിലും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകകപ്പിന് മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരമ്പര 5-0ത്തിന് തൂത്തുവാരിയതും പാകിസ്താനെതിരേ 3-2ന്റെ ജയം നേടിയതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

ഓപ്പണര്‍ ഹാഷിം അംലയുടെ ഫോം നഷ്ടപ്പെട്ടത് ടീമിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍, പേസ് ബൗളിങ് നിര ശക്തമാണ്. ഇത് ടീമിന് പോസ്റ്റീവ് എനര്‍ജി നല്‍കുന്നു. 2015ലെ സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയുടെ ആദ്യ മല്‍സരം 30ന് ആതിഥേയരായ ഇംഗ്ലണ്ടിനോടാണ്. 2015ല്‍ ആസ്‌ത്രേലിയയാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ സെമിയില്‍ തല്ലിയുടച്ചത്.

ടീം: ഫാഫ് ഡുപ്ലെസിസ്(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, എയ്ഡന്‍ മര്‍ക്രാം, ഹാഷിം അംല, റാസി വന്‍ ഡെര്‍ഡൂസണ്‍, ജീന്‍ പോള്‍ ഡുമിനി, ആന്‍ഡിലെ ഫെലുക്വായോ, ഡ്വെയ്ന്‍ പ്രെട്ട്രോറിയസ്, ക്രിസ് മോറിസ്, കഗിസോ റബാദ, ലുങ്കി എന്‍ങ്കിഡി, ഇമ്രാന്‍ താഹിര്‍, ഡെയ്ല്‍ സെ്റ്റയന്‍, തബ്രെയ്‌സ് ഷംസി.

Next Story

RELATED STORIES

Share it