Cricket

രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം; ഇന്ത്യ 162ന് പുറത്ത്

രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം; ഇന്ത്യ 162ന് പുറത്ത്
X

ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് തോല്‍വി. 51 റണ്‍സിന്റെ മികച്ച ജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പത്തിനൊപ്പമെത്തി. 214 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അഞ്ച് പന്ത് ശേഷിക്കെ 162റണ്‍സിന് പുറത്തായി.

34 പന്തില്‍ 62 റണ്‍സെടുത്ത തിലക് വര്‍മ്മയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ജിതേഷ് ശര്‍മ്മ 27ഉം അക്‌സര്‍ പട്ടേല്‍ 21ഉം ഹാര്‍ദ്ദിക് പാണ്ഡെ 20ഉം റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സൂര്യകുമാര്‍ യാദവ് അഞ്ച്് റണ്‍സെടുത്ത് പുറത്തായപ്പോള്‍ അഭിഷേക് ശര്‍മ്മ 17ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ബാര്‍ട്ട്മാന്‍ നാല് വിക്കറ്റെടുത്തു. എന്‍ഗിഡി, യാന്‍സെന്‍,സിപാമല്ല എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പ്രോട്ടീസ് നിരയില്‍ 46 പന്തില്‍ 90 റണ്‍സെടുത്ത് ഡീകോക്ക് ടോപ് സ്‌കോറര്‍ ആയി. മാര്‍ക്രം(29), ഫെറേറാ(30), മില്ലര്‍ (22) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു.




Next Story

RELATED STORIES

Share it