Cricket

ഗാംഗുലിക്കും ദ്രാവിഡിനുമെതിരേ വൃദ്ധിമാന്‍ സാഹ

ഫോണില്‍ വിളിച്ചാണ് ദ്രാവിഡ് തീരുമാനം വ്യക്തമാക്കിയത്.

ഗാംഗുലിക്കും ദ്രാവിഡിനുമെതിരേ വൃദ്ധിമാന്‍ സാഹ
X


മുംബൈ: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ എന്നിവര്‍ക്കെതിരേ വിമര്‍ശനവുമായി ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. ദേശീയ ടീമിലേക്ക് തന്നെ പരിഗണിക്കില്ലെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിക്കണമെന്നും രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടതായി സാഹ പറഞ്ഞു. ടെസ്റ്റിലേക്ക് പുതിയ വിക്കറ്റ് കീപ്പറെ പരിഗണിക്കുന്നുവെന്നും ദ്രാവിഡ് പറഞ്ഞതായി സാഹ ആരോപിച്ചു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് സൗരവ് ഗാംഗുലി ടീമില്‍ സ്ഥാനം ഉറപ്പ് നല്‍കിയിരുന്നതായും സാഹ അറിയിച്ചു. പിന്നീട് ഗാംഗുലി ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഫോണില്‍ വിളിച്ചാണ് ദ്രാവിഡ് തീരുമാനം വ്യക്തമാക്കിയത്. പരിക്കിനെ തുടര്‍ന്നാണ് സാഹ ടീമില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം താരത്തെ ടീമില്‍ നിന്ന് തഴയുകയായിരുന്നു. 37കാരനായ സാഹ പശ്ചിമ ബംഗാള്‍ താരമാണ്.




Next Story

RELATED STORIES

Share it